Fincat

യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി.

മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്.

 

യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന് തകരാർ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ് ഡൗൺ ആണെന്ന് പറഞ്ഞ് നിരവധി പേർ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ യൂട്യൂബ് ട്വീറ്റുമായി രംഗത്തെത്തി.

 

1 st paragraph

‘യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് കരുതൂ-ഞങ്ങളുടെ സംഘം പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’.

 

യൂട്യൂബ് നിശ്ചലമായതോടെ യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു. യൂട്യൂബ് ടിവി, ഗൂഗിൾ ടിവിയിൽ നിന്ന് വാങ്ങുന്ന സിനിമകൾ മറ്റ് ടിവി ഷോകൾ എന്നിവയും പ്രവർത്തനരഹിതമായി. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവലാണ് തകരാർ പരിഹരിച്ചത്

2nd paragraph