കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ; ഏറ്റവും കുറവ് വയനാട്ടിൽ.

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് അന്തിമ വോട്ടർ പട്ടികയായി. ആകെ 2,76,56,579 വോട്ടർമാർ പട്ടികയിലുണ്ട്. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷന്മാരും. 282 പേർ ട്രാൻസ്ജെൻറർമാരാണ്.

കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 3354658 ഉം വയനാട്ടിൽ 625453 ഉം വോട്ടർമാരാണുള്ളത്. ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ.