കമ്മീഷണര്‍ ഓഫീസില്‍ സമരം ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍

ഗൂണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ സമരം ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിയായ താരയെയും സുഹൃത്തുക്കളായ രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്

.

ഗൂണ്ടകള്‍ വീട് കയറി ആക്രമിക്കുന്നുവെന്ന് കാട്ടി നിരവധി തവണ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്.