പതിനാറ് പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാകുന്നു.

ചടയമംഗലം, പത്തനാപുരം, അഞ്ചൽ, എറണാകുളം സിറ്റി ഇൻഫോപാർക്, എറണാകുളം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ, എറണാകുളം സിറ്റി വനിതാ പോലീസ് സ്റ്റേഷൻ, ഒറ്റപ്പാലം, മലമ്പുഴ, ചങ്ങരംകുളം, നിലംബൂർ, താനൂർ, ചോമ്പാല, പാനൂർ, ആന്തൂർ, രാജാപുരം, ബദിയടുക്ക എന്നിവയാണ് പുതിയ ശിശുസൗഹൃദ സ്റ്റേഷനുകൾ. ദീപാവലി നാളിൽ രാവിലെ 11.00 മണിക്ക് പോലീസ് ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ബഹു. സംസ്ഥാന പോലീസ് മേധാവി വിഡിയോ കോൺഫെറൻസിലൂടെ പുതിയ ശിശുസൗഹൃദ സ്റ്റേഷനുകളുടെ ഉത്‌ഘാടനം നിർവ്വഹിക്കുന്നു.