Fincat

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ

കണ്ണൂർ: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ. കീഴാറ്റൂരിലെ ബൈപാസിനെതിരെ ദേശീയതലത്തിൽ കത്തി നിന്ന സമര നേതൃത്വമായ വയൽക്കിളികൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ഞൂറോളം വോട്ടുകൾക്ക് ജയിച്ച എൽ.ഡി.എഫിന്‍റെ വാർഡിലാണ് വയൽക്കിളി സ്ഥാനാർഥി മത്സരിക്കുന്നത്.

1 st paragraph

കീഴാറ്റൂർ വാർഡ് പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ സമരം നടന്ന വയലിൽ വെച്ച് ഞായറാഴ്ച സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ജനകീയ സമരത്തിനിറങ്ങിയ ജനങ്ങളെ രാഷ്ട്രീയം പറഞ്ഞ് അപഹസിച്ചവർക്കുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും വയൽക്കിളി നേതാക്കൾ പറയുന്നു. പി. വത്സലയാണ് എൽ.ഡി.എഫിന്‍റെ കീഴാറ്റൂർ വാർഡ് സ്ഥാനാർഥി. കോൺഗ്രസിന്‍റെ പിന്തുണയും വയൽക്കിളികൾക്ക് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.