നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് മുന്‍ എം.പി സി ഹരിദാസിന്

മലപ്പുറം : കലിക്കറ്റ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സ്റ്റഡീസ് & ഡവലപ്പ്‌മെന്റ് ഏര്‍പെടുത്തിയ നെഹ്‌റു സെക്കുലര്‍ അവാര്‍ഡിന് പ്രമുഖ ഗാന്ധിയനും മുന്‍ എംപിയുമായ സി. ഹരിദാസിനെ തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ മതേതര കാഴ്ചപാടിനോട് അചഞ്ചലമായ കൂറും വിശ്വാസവും നിലനിര്‍ത്തി സ്വാതന്ത്ര്യ സമര കാലത്തെ ആശയാദര്‍ശങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുകയും മതേതര ജനാധിപത്യ സോഷലിസ്റ്റ് പാതയില്‍ പൊതുജീവിതം നയിക്കുന്ന വ്യക്തിത്വമാണ് സി. ഹരിദാസ്. ആറ് പതിറ്റാണ്ടിലേറെകാലത്തെ പൊതുജീവിതത്തില്‍ സത്യസന്ധതയും കളങ്കരഹിതമായ ജീവിതവും നയിക്കുന്ന അദ്ദേഹം മതനിരപേക്ഷ ആശയങ്ങള്‍ വളര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന അതുല്യമായ വ്യക്തിത്വത്തിനുടമയാണ്. ഡോ.ആര്‍ സുരേന്ദ്രന്‍ ചെയര്‍മാനായ 3 അംഗ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തുകയുണ്ടായി. പ്രശംസ പത്രവും ശിലാഫലകവും ഉള്‍കൊള്ളുന്ന അവാര്‍ഡ് പുതുവര്‍ഷാരംഭത്തില്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ എ കെ അബ്ദുറഹിമാന്‍ , സെക്രട്ടറി ടിപി വിജയന്‍, ട്രഷറര്‍ പിപിഎ ബാവ കൂരിയാട് എന്നിവര്‍ അറിയിച്ചു.

സി ഹരിദാസ്