സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സ്വര്‍ണക്കടത്ത് കേസില്‍ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി. പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്.സിപിഎം നേതാക്കളെയും കാരാട്ട് റസാഖ് എംഎല്‍എയെയും വേദിയിലിരുത്തി പിടിഎ റഹീം എംഎല്‍എ ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

നിലവില്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൌണ്‍സിലറാണ്കാരാട്ട്ഫൈസല്‍.സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കാരാട്ട് ഫൈസലിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു