എല്ലാ തിൻമകളുടെയും കേന്ദ്രമായി സംസ്ഥാന സർക്കാർ മാറിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

സംസ്ഥാന സർക്കാറിന്റെ അഴിമതികൾ ചർച്ച ചെയ്യാനുള്ള സാവകാശം പോലും ലഭിക്കുന്നില്ലെന്ന് മുഖ്യപ്രഭാഷണത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം : എല്ലാ തിൻമകളുടെയും കേന്ദ്രമായി സംസ്ഥാന സർക്കാർ മാറിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

ജനവിരുദ്ധ നയങ്ങൾ മുഖമുദ്രയാക്കിയ മാറ്റിയ ഇടത് സർക്കാറിനെതിരായ ജനകീയ പ്രതിഷേധം ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രയോഗിക്കും.

സർക്കാറിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു ക്കഴിഞ്ഞു.

മലപ്പുറം മുനിസിപ്പൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

ചെയർമാൻ ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാറിന്റെ അഴിമതികൾ ചർച്ച ചെയ്യാനുള്ള സാവകാശം പോലും ലഭിക്കുന്നില്ലെന്ന് മുഖ്യപ്രഭാഷണത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രസ്താവിച്ചു. മിനുറ്റിന മിനുറ്റിന് വരുന്ന അഴിമതി വാർത്തകൾ ശരിക്ക് റിപ്പോര്ട്ട് ചെയ്യാൻ പോലും പത്രമാധ്യമങ്ങൾ പാടുപെടുകയാണ്.

പണത്തോടുള്ള അമിത വ്യഗ്രതയാണ് എൽഡിഎഫ് സർക്കാറിനെ നയിക്കുന്നത്.

പി ഉബൈദുള്ള എംഎൽഎ , പി സി വേലായുധൻ കുട്ടി, പെരുമ്പള്ളി സൈദ്, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, മങ്കര ത്തൊടി മമ്മു, പി കെ സമീർ, മുസ്തഫ മണ്ണിശ്ശേരി, പി കെ സക്കീർ ഹുസൈൻ,

ബഷീർ മച്ചിങ്ങൽ, പി കെ ബാവ, പി കെ ഹക്കീം, ശാഫി കാടേങ്ങൽ , സി പി സാദിഖലി, സുബൈർ മൂഴിക്കൽ പ്രസംഗിച്ചു.

കൺവീനർ മന്നയിൽ അബൂബക്കർ സ്വാഗതവും

ട്രഷാർ ഹാരിസ് ആമിയൻ നന്ദിയും പറഞ്ഞു.