ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് തോമസ് ഐസക്ക്.

പ്രതിപക്ഷം ബിജെപിയുടെ ബി ടീം ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തില്‍ ബിജെപി അത്രയ്ക്ക് ആയിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. പ്രതിപക്ഷം ബിജെപിയുടെ ബി ടീം ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നേരത്തെ സ്വപ്ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും പറഞ്ഞു. കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.