കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം.

       

കൊല്ലം: പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസില്‍ 20 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.