ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി

മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങി.

തിങ്കളാഴ്ച്ച രാവിലെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമർപ്പണത്തിനുള്ള പത്രിക സ്ഥാനാർത്ഥികൾക്ക് കൈമാറി.

സംശുദ്ധമായ ഭരണത്തിന് വേണ്ടി ആത്മാർതമായി പോരാടാണമെന്ന് തങ്ങൾ പറഞ്ഞു.

ചടങ്ങിൽ മുനിസിപ്പൽ ലീഗ് ഭാരവാഹികളായ മന്നയിൽ അബൂബക്കർ, ഹാരിസ് ആമിയൻ, ബഷീർ മച്ചിങ്ങൽ, പി കെ സക്കീർ ഹുസൈൻ, പി കെ ബാവ, പി കെ ഹക്കീം, യൂത്ത് ലീഗ് ഭാരവാഹികളായ സി പി സാദിഖലി, സുബൈർ മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മുനിസിപ്പൽ ലീഗ് ഭാരവാഹികൾ എന്നിവർക്കൊപ്പം