ജിംനേഷ്യം, നീന്തൽകുളങ്ങൾ, ടർഫ്, ഇൻഡോർ സ്റ്റേഡിയം എന്നിവ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ജില്ലയിൽ ജിംനേഷ്യം, സ്പോർട്സ് ക്ലബ്, നീന്തൽ കുളങ്ങൾ, ടർഫ് തുടങ്ങിയ ഇൻഡോർ ഔട്ട്ഡോർ കായിക മത്സരങ്ങൾ നിരോധിച്ചിരുന്നതാണ്. നിരോധനാജ്ഞ ഉത്തരവിന്റെ കാലാവധി ഇന്നലെ (15/11/2020) അർദ്ധരാത്രി അവസാനിച്ച സാഹചര്യത്തിൽ മേൽ പരാമർശിച്ചവയുടെ നിരോധനം നീങ്ങുമെങ്കിലും നിയന്ത്രണങ്ങളോടെയല്ലാതെ ഇവ ആരംഭിക്കുന്ന പക്ഷം രോഗ വ്യാപനത്തിന് കാരണമാകുമെന്നതിനാൽ , രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജിംനേഷ്യം, നീന്തൽകുളങ്ങൾ, ടർഫ്, ഇൻഡോർ സ്റ്റേഡിയം എന്നിവ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 

നിയന്ത്രണങ്ങൾ

 

1 ജിംനേഷ്യം, ടർഫ്, ഇൻഡോർ സ്റ്റേഡിയം, സ്പോർട്സ് ക്ലബ്, നീന്തൽ കുളങ്ങൾ മുതലായവ (ഇന്ന്)16.11.2020 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

 

2.കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്, അല്ലാത്ത പക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്.

 

3.കൃത്യമായ സാമൂഹിക അകലം പാലിച്ച് കൊണ്ടും ഗ്ലൗസ്സ്, മാസ്ക്, എന്നിവ ഉപയോഗിച്ച് മാത്രമേ പ്രവർത്തിക്കാവൂ.

 

4. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.

 

6.കൃത്യമായ പേരുവിവരങ്ങൾ സൂക്ഷിക്കേണ്ടതാണ്.

 

7. എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.

 

8 യാതൊരു കാരണവശാലും കാഴ്ചക്കാരെ അനുവദിക്കാൻ പാടുള്ളതല്ല