ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

 

മലപ്പുറം:ഡിസംബർ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 10 ഡിവിഷനുകളിലേക്ക് എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

 

1) വേങ്ങര – സൈനബ ടീച്ചർ.

 

2) എടരിക്കോട് – എ .സൈതലവി ഹാജി .

3) ഒതുക്കുങ്ങൽ – റൈഹാന കളത്തിങ്ങൽ തൊടി.

4) മംഗലം – റഹീസ് പുറത്തൂർ.

5) എടപ്പാൾ – മരക്കാർ മാങ്ങാട്ടൂർ.

6) പൂക്കോട്ടൂര് – ഇർഷാദ് മൊറയൂർ.

7) തേഞ്ഞിപ്പലം – പൈനാട്ട് ബുഷ്റ.

8) കരിപ്പൂർ – പി കെ എ. ഷുക്കൂർ.

9) വെളിമുക്ക് – റുഷ്ന ടീച്ചർ .

10) അങ്ങാടിപ്പുറം- പി. ജസീല മുംതാസ്.

 

മലപ്പുറം ജില്ലാ ഓഫീസിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ജില്ലാ പ്രസിഡണ്ട് സി പി അബ്ദുൽ ലത്തീഫ് പ്രഖ്യാപിച്ചു .

സ്വജനപക്ഷപാതവും അഴിമതിയും വർഗീയതയും കൈമുതലാക്കിയ ഇടതു- വലതു-ഹിന്ദുത്വ പാർട്ടികൾ കയ്യടക്കിയ തദ്ദേശ സ്ഥാപനങ്ങളിൽ വിവേചനമില്ലാത്ത വികസനം നടപ്പിലാക്കാനാണ് ഈ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ കണ്ണട ചിഹ്നത്തിൽ മത്സരിക്കുന്നത്. ബിജെപി സർക്കാറിൻ്റെ എൻ.ആർ.സിയും സിപിഎം ൻ്റെ സവർണ സംവരണവും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ജില്ലാ പ്രസിഡൻ്റ് സി പി എ. ലത്തീഫ് പറഞ്ഞു.

ജില്ലയിൽ 728 പഞ്ചായത്ത് , മുനിസിപ്പൽ വാർഡുകളിലേക്കും

76 ബ്ലോക്ക് ഡിവിഷനുകളിലേക്കും എസ്ഡിപിഐ സ്ഥാനാർഥിയുടെ പ്രഖ്യാപിച്ചിട്ടുണ്ട്.