നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി.നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

വിജിലന്‍സ് ഓഫിസിലാണ് നാഗേഷ് ഉള്ളത്.

കോട്ടയം: പാലത്തിന്റെ രൂപകല്‍പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തെ കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. അനധികൃതമായി വായ്പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേര്‍ത്തത്. കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്കോ കണ്‍സല്‍ട്ടന്റുമായ എം.എസ്.ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന്‍ എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തു