കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

കേരള കർണ്ണാട അതിർത്തി ഗ്രാമമായ മച്ചൂർ നാഡിഗുഡി ചിന്നപ്പാ ( 68) നെയാണ് ഇന്ന് പുലർച്ചെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ചിന്നപ്പ തൽക്ഷണം മരിച്ചു. ഭാര്യ അമ്മിണിയുടെ വലത് ക്കൈ ആക്രണത്തിൽ ഒടിഞ്ഞു. കാട്ടാന വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലമാണ് മച്ചൂർ പ്രദേശം.

ഇന്ന് രാവിലെ പുലർച്ചേ അഞ്ച് മണിയോട് കൂടി വീടിനു സമീപത്തി കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് സംഭവം. പ്രകോപതിനായ കാട്ടാന മച്ചൂർ നടികഗുഡി ചിന്നപ്പയുടെ വീട് തകർക്കുകയായിരുന്നു. തുടർന്ന് ചിന്നപ്പയെ ആക്രമിച്ചു കൊലപ്പെടുത്തി.ഭാര്യ അമ്മിണി ഓടി രക്ഷപെടുന്നതിനിടയിൽ ആന ആക്രമിച്ചു വലത് കൈയൊടിഞ്ഞു. തുടർന്ന് സമീപത്തെ ശിവരാജൻ , യശോദ തുടങ്ങിയവരുടെ എന്നിവരുടെ വീടും കാട്ടാന തകർത്തു.

കാട്ടാന തട്ടിയത് തൽഷണം തന്നെ ചിന്നപ്പ മരിക്കുകയായിരുന്നു അമ്മിണി ഇടത് കൈ ഒടിഞ്ഞ നിലയിലാണ് ഇവരെ എച്ച് ഡി കോട്ട താലൂക്ക് ആശ് പത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച്ചയായി ഈ പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.