പോളിംഗ് ബൂത്തിലേക്കും തപാല്‍ വോട്ടിനും സ്റ്റാറ്റിയൂട്ടറി കവറുകള്‍ എത്തി

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ആവശ്യമായ സ്റ്റാറ്റിയൂട്ടറി കവറുകള്‍ എത്തി. തപാല്‍ വോട്ടിന് ആവശ്യമായ രണ്ട് തരം കവറുകളും പോളിംഗ് ബൂത്തുകളിലേക്കുള്ള കവറുകളുമാണ് കലക്ട്രേറ്റില്‍ എത്തിയത്.

തപാല്‍ വോട്ടിനായി 2,85,000 കവറുകളും തപാല്‍ വോട്ട് അയക്കുന്നതിനായി 3,03,000 കവറുകളുമാണ് എത്തിയിട്ടുള്ളത്. പോളിംഗ് ബൂത്തിലേക്കുള്ള സ്റ്റാറ്റിയൂട്ടറി കവര്‍ 8600 എണ്ണവുമാണ് കലക്ട്രേറ്റില്‍ എത്തിയത്.