അമിത് ഷാ ചെന്നൈയില്‍

രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ.
ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ് കാന്‍ഡിഗായ് റിസര്‍വോയര്‍, കോയമ്പത്തൂര്‍-അവിനാശി എലവേറ്റഡ് എക്‌സ്പ്രസ് വേ, ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ടം എന്നി പദ്ധതികളാണ് അമിത്ഷാ ഉദ്ഘാടനം ചെയ്യുക.

ഔദ്യോഗിക പരിപാടികള്‍ക്കാണ് അമിത്ഷാ എത്തുന്നതെങ്കിലും രാഷ്ട്രീയ കൂടിക്കാഴ്ചകളും നടത്തും. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായി അമിത്ഷാ കൂടിക്കാഴ്ചാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും കൂടിക്കാഴ്ച ഉണ്ടാകും എന്നാണ് പാര്‍ട്ടി പ്രതിനിധികള്‍ നല്‍കുന്ന സൂചന.  ഉച്ചയ്ക്ക് രണ്ട് മണിയോടെ അമിത് ഷാ ചെന്നൈയിലെത്തും.