ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്

ഫോണിൽ ‘കുത്തി’യിരിക്കുന്ന ‘ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്. പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചപ്പോൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഫ്രീക്കന്മാരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു

 

 

. സമൂഹ മാധ്യമങ്ങളിൾ ഉപയോഗിക്കാനുള്ള പേരും ചിഹ്നവും ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ തയാറാക്കുക,വികസന പ്രവർത്തനങ്ങളുടെ കാർഡുകൾ തയ്യാറാക്കുക, സ്ഥാനാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക,ആവശ്യമായ പോസ്റ്റുകൾ ഇടുക തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഫ്രീക്കന്മാരുടെ സഹായത്താലാണ് പല സ്ഥാനാർഥികളും മുൻപോട്ട് പോകുന്നത്. വൻകിട ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള പാങ്ങൊന്നുമില്ലാത്ത പാവം സ്ഥാനാർഥിക്ക് ഫ്രീക്കന്മാർ മാത്രമേആശ്രയമുള്ളൂതാനും.  പ്രാദേശികമായ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ മറുപടികളും പ്രചാരണങ്ങളും നടത്താനും ‘ഫ്രീക്കന്മാ’രുടെ സഹായമാണ് തേടിയിരിക്കുന്നത്. നാട്ടിൻപുറങ്ങളിൽ വെറുതെ ഫോണിൽ കളിച്ചിരിക്കുന്നവരെന്ന ആക്ഷേപം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും ഉണ്ടാകില്ലല്ലോയെന്ന ആശ്വാസത്തിലാണു ഫ്രീക്കന്മാർ.