ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 60,210 സാമ്പിളുകള്‍

 

  1.                    

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,330 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.