സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചു.

പോലിസ് ആക്റ്റില്‍ 118എ എന്ന ഉപവകുപ്പ് ചേര്‍ത്താണ് നിയമഭേദഗതി കൊണ്ടുവന്നരിക്കുന്നത്.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നവരെ കുടുക്കുന്ന നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പച്ചക്കൊടി കാട്ടിയ ഓര്‍ഡിനന്‍സ് അനുസരിച്ച് വ്യക്തിഹത്യ നടത്തുന്നവര്‍ക്ക്് അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയായി വിധിക്കാം. പോലിസ് ആക്റ്റില്‍ 118എ എന്ന ഉപവകുപ്പ് ചേര്‍ത്താണ് നിയമഭേദഗതി കൊണ്ടുവന്നരിക്കുന്നത്.

 

സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന വിദ്വേഷപ്രചാരണത്തെ തടയാനാണ് പുതിയ ഓര്‍ഡിനന്‍സെന്നാണ് സര്‍ക്കാര്‍ പ്രചാരണം.

ഒരു വ്യക്തിയുടെ യശസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രതികരണത്തിന് പുതിയ നിയമമനുസരിച്ച് കേസെടുക്കാം. ക്രിയാത്മകമായ വിമര്‍ശനങ്ങളും ഇതിന്റെ പരിധിയില്‍ വരുമെന്നതുകൊണ്ട് നിയമം ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ടെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ കരുതുന്നു. സിപിഐ അടക്കമുള്ള നിരവധി സംഘടനകള്‍ ഈ നിയമത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

കേരളപോലിസ് ആക്റ്റ് 2011ലെ 118 എ -യിലാണ് കാബിനറ്റ് ഭേദഗതി നിര്‍ദേശിച്ചത്. തുടര്‍ നടപടികള്‍ക്കായി ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും അദ്ദേഹമത് വെളളിയാഴ്ചവരെ ഒപ്പിടാതെ വയ്ക്കുകയായിരുന്നു.