കോവിഡ് വാക്‌സിന്‍ ജനുവരിയോടെ

കേന്ദ്ര സര്‍ക്കാരിന് 90 ശതമാനത്തോളം വാക്‌സിനുകളും 250 രൂപയ്ക്ക് നല്‍കുമെന്ന് അഡാര്‍ പൂണാവാല

[9:01 PM, 11/23/2020] +91 95390 09028: ജനുവരിയോടെ പത്ത് കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂണാവാല. പ്രത്യേക സാഹചര്യങ്ങളില്‍ 90 ശമാനം കാര്യക്ഷമതയുള്ള ഓക്‌സ്‌ഫോഡ് കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഫെബ്രുവരി അവസാനത്തിനുള്ളില്‍ അതിലുമേറെ ലഭ്യമാക്കാനാകുമെന്ന് അഡാര്‍ പൂണാവാല വ്യക്തമാക്കി.

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തങ്ങള്‍ തയ്യാറാക്കിയ വാക്‌സിന്റെ രണ്ട് ഡോസുകള്‍ ഉപയോഗിക്കണമെന്നാണ് മരുന്ന് കമ്പനി ഭീമനായ ആസ്ട്ര സെനക്കയുടെ നിര്‍ദ്ദേശം. ഫാര്‍മസിയില്‍ ഒരു ഡോസിന് 1000 രൂപയോളം വില വരും. പക്ഷെ, കേന്ദ്ര സര്‍ക്കാരിന് 90 ശതമാനത്തോളം വാക്‌സിനുകളും 250 രൂപയ്ക്ക് നല്‍കുമെന്ന് അഡാര്‍ പൂണാവാല പറഞ്ഞു.