ശരിയായ കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ അയോഗ്യത ഇപ്രകാരം..

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്താത്തപക്ഷമോ സ്ഥാനാര്‍ത്ഥി അയോഗ്യനാകും.

1. നിശ്ചിത സമയ പരിധിക്കുള്ളില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുക
2. നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുക
3. നിശ്ചിത ഫാറത്തില്‍ സമര്‍പ്പിക്കാതിരിക്കുക
4. അപൂര്‍ണ്ണമായ കണക്കുകള്‍ സമര്‍പ്പിക്കുക
5. തെറ്റായ കണക്ക് സമര്‍പ്പിക്കുക
6. വൗച്ചറുകള്‍, ബില്ലുകള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കാതിരിക്കുക,
7. ബന്ധപ്പെട്ട ഉദ്യോഗസ്ഥനു സമര്‍പ്പിക്കതെ മറ്റാര്‍ക്കെങ്കിലും കണക്കുകള്‍ സമര്‍പ്പിക്കുക
8. കണക്കുകള്‍ നിയമാനുസൃതമല്ലാതിരിക്കുക
9. പരിധിയില്‍ കവിഞ്ഞ് ചെലവഴിക്കുക തുടങ്ങിയ കാരണങ്ങളാലും സ്ഥാനര്‍ത്ഥി അയോഗ്യനാകും.