പൊതുജനപരാതി പരിഹാര അദാലത്ത് നടത്തി

മലപ്പുറം: ഏറനാട് താലൂക്കില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പൊതുജനപരാതി പരിഹാര അദാലത്ത് നടത്തി. ലഭിച്ച 17 അപേക്ഷകളില്‍ 14 പേര്‍ അദാലത്തില്‍ നേരിട്ട് പങ്കെടുത്തു. 10 പരാതികള്‍ പരിഹരിച്ചു.

ബാക്കി എല്ലാ അപേക്ഷകളിലും ഒരാഴ്ചക്കകം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പരാതികള്‍ തീര്‍പ്പാക്കാന്‍ എല്ലാ ജില്ലാതല ഓഫീസര്‍മാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാതല ഓഫീസര്‍മാര്‍ സൂം ആപ്പ് മുഖേന അദാലത്തില്‍ പങ്കെടുത്തു.