സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മേല്‍മുറി മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജ് എന്നീ സബ്‌സെന്ററുകളിലും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റ് മത്സര പരീക്ഷകള്‍ക്കുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. റഗുലര്‍ ഡിഗ്രി, പ്ലസ്ടു തലത്തിലുമുള്ള രണ്ട് റെഗുലര്‍ ബാച്ചുകളും, ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 15നകം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ആധാര്‍ കാര്‍ഡ് പകര്‍പ്പും, രണ്ടു ഫോട്ടോയും സഹിതം നേരിട്ട് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ ലഭിക്കും. പ്രവേശന പരീക്ഷ ഡിസംബര്‍ 20 ന് രാവിലെ 9:30ന് കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2468176.

 

പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരിയില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വേ തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകള്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കും. പി.എസ്.സി ഫൗണ്ടേഷന്‍ കോഴ്‌സ്, ഡിഗ്രി തലത്തിലുളള പരീക്ഷകള്‍ക്കുള്ള ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകള്‍ ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ, ആധാര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15നകം കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ആധാര്‍/ വോട്ടര്‍ ഐ.ഡി എന്നിവ കൊണ്ടുവരണം. ഫോണ്‍: 0494 2667388, 9847580459, 9633757286, 9947112443, 9946175811.