പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു. പിന്‍വലിക്കല്‍ ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു.

 

പോലിസ് നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സിപിഎം കേന്ദ്ര നേതൃത്വവും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചരണവും തടയുന്നതിനാണ് പോലിസ് നിയമം ഭേദഗതി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു.

 

നിയമ ഭേദഗതി പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണെന്നായിരുന്നു ഉയര്‍ന്ന ആശങ്ക. പൊളിറ്റ് ബ്യൂറോ അം​ഗം നിയമ ഭേദ​ഗതിക്കെതിരേ പരസ്യ വിമർശനവുമായി രം​ഗത്തുവന്നിരുന്നു.