തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കും

തീരദേശ മേഖലയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ മുഴുവൻ കൂടാരങ്ങളും പൊളിച്ചു നീക്കും

താനൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താനൂർ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് സിഐ പി പ്രമോദ് അറിയിച്ചു. അക്രമ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനായി ചാപ്പപ്പടിയിൽ പോലീസ് പിക്കപ്പ് പോസ്റ്റ് സ്ഥാപിക്കും.

ഒരു ഓഫീസറും 5 എംഎസ്പിയുടെയും സേവനം വ്യാഴാഴ്ച മുതൽ രാവിലെ 7 മുതൽ രാത്രി 10 വരെ ഇവിടെയുണ്ടാകും. തുടർന്ന് കൂടുതൽ സേനയെ കിട്ടുന്ന മുറയ്ക്ക് 24 മണിക്കൂർ സേവനം ലഭ്യമാക്കും.

തീരദേശ മേഖലയിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ മുഴുവൻ കൂടാരങ്ങളും പൊളിച്ചു നീക്കുമെന്നും സി ഐ പറഞ്ഞു.