ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ സർവിസ് നടത്താനാകൂ.
കാർഗോ വിമാനങ്ങൾക്കും വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല. ഡി.ജി.സി.എ അനുമതി നൽകുന്ന മറ്റ് അന്താരാഷ്ട്ര വിമാനങ്ങൾക്കും സർവിസ് നടത്താം.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് അന്താരാഷ്ട്ര വിമാനസർവിസുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയത്. പല ഘട്ടങ്ങളിലായി നിയന്ത്രണം ലഘൂകരിച്ചിരുന്നു.