ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ

താനൂർ: താനുരിൽ സഹോദരങ്ങൾ ഉൾപ്പെടെ ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റിൽ സംഘത്തിൽ നിന്ന് രണ്ട് ബൈക്കുകൾ കണ്ടെടുത്തു


താനൂർ സ്വദേശി കളായ അഫ്സർ, മുഹമ്മദ് അസ്ഹർ, റിസ്‌വാൻ, മുഹമ്മദ് അദ്നാൻ, അസറുദ്ധീൻ, എന്നിവരെയാണ് താനൂർ സി ഐ പി പ്രമോദ് സംഘവും പിടികൂടിയത്.
തിരുവന്തപുരം സ്വദേശികളായ താനൂരിലെ കെ എസ് ഇ ബി ഓവർസിയർ മാരുടെ ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. വാഹനങ്ങൾ നവംബർ 21 നാണ് കാണാതായത് താനൂരിൽ നിന്നും താനാളൂരിൽ നിന്നു മാണ് ബൈക്കുകൾ മോഷണം പോയത് ഇവരിൽ ചിലർ നേരത്തേയും ബൈക്കുകൾ മോഷ്ടിച്ചിരുന്നതായി സിഐ സിറ്റി സ്ക്കാ നോട് വെളിപ്പെടുത്തി ബൈക്കിന്റെ നംബർ പ്ലേറ്റുകളിൽ കൃത്രിമം വരുത്തിയാണ് ഇവർ ഉപയോഗിച്ചിരുന്നത്.


തീരദേശ മേഖലകളിൽ നിന്ന് പെട്രോൾ ഊറ്റുന്ന വരുമായി ഇവർക്ക് ബന്ധമുള്ളതായി അന്വേഷിച്ചുവരുന്നു കൂടുതൽ വാഹനമോഷണ കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു

എന്നും സി ഐ പറഞ്ഞു. സംഘത്തിൽ എസ് എസ് ശ്രീജിത്ത് ഗിരീഷ് എസ് ഐ, എസ് ഐ വിജയൻ, എ എസ് ഐ പ്രതീഷ്, സലേഷ്, സബറുദ്ദീൻ രജിത്ത് ഷംസാദ് തുടങ്ങിയ പി സി ഒ മാരും പങ്കെടുത്തു.