നിവാർ ചുഴലിക്കാറ്റിന്റെ ഗതിമാറി
ബംഗളൂരു: തമിഴ്നാട്ടില്‍ മണിക്കൂറുകളായി നാശനഷ്ടം വിധിച്ച നിവാര്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലും അതിന്റെ സ്വാധീനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗളൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളും കര്‍ണാടകയിലെ ചില പ്രദേശങ്ങളിലും അടുത്ത 48 മണക്കൂര്‍ നേരത്തേക്ക് മഴ ലഭിക്കാന്‍ സാധ്യതുണ്ട്. ബംഗളൂരു, നഗര, ഗ്രാമ പ്രദേശങ്ങളിലും കോലാര്‍, തുമക്കുരു, മാണ്ഡ്യ, ചിക്കാബല്ലാപൂര്‍ തുടങ്ങിയ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 26, 27 തിയ്യതികളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്, പോണ്ടിച്ചേരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരുന്നു.