കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി-20 ലീഗ് പ്രസിഡന്റ്‌സ് കപ്പിനുള്ള ടീമുകളായി.

ബിസിസിഐ വിലക്കിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീശാന്ത് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്‌സ് ടീമിലാണ് കളിക്കുക. ആകെ 6 ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുക.

കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌കേഴ്‌സ്, കെസിഎ ലയണ്‍സ്, കെസിഎ പാന്തേഴ്‌സ്, കെസിഎ റോയല്‍സ്, കെസിഎ ഈഗിള്‍സ് എന്നീ ടീമുകളാണ് ലീഗില്‍ ഉള്ളത്. യഥാക്രമംസച്ചിന്‍ ബേബി, വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ യഥാക്രമം ടീമുകളെ നയിക്കും. കെസിഎയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 84 താരങ്ങളെയാണ് 6 ടീമുകളാക്കി തിരിച്ചിരിക്കുന്നത്. ഒരു ടീമില്‍ 14 പേര്‍ വീതമാണ് ഉള്ളത്. അണ്ടര്‍-19 താരങ്ങളും ടീമുകളില്‍ ഉണ്ട്.

പ്രമുഖ ഫാന്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായി സഹകരിച്ചാണ് ലീഗ് നടത്തുക. ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടത്തുക. ആലപ്പുഴയിലെ ഹോട്ടലില്‍ കളിക്കാര്‍ക്ക് സൗകര്യമൊരുക്കും