ബാംഗ്ലൂരിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും എട്ട് കിലോ കഞ്ചാവ് പിടികൂടി

അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന KL 65 P 5059 നമ്പർ കേരളാ ലൈൻസ് ട്രാവൽസിന്റെ വോൾവോ ബസിലെ യാത്രക്കാരനായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ അനന്തുവിനെ എട്ട് കി.ഗ്രാം. കഞ്ചാവുമായി പിടികൂടി.

എക്സൈസ് ഇൻസ്പെക്ടർ P.A. സഹദുള്ളയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ R.സുനിൽകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ട . കൃഷ്ണപ്രസാദ്, ആരോമൽ രാജൻ, ട. ട. സൂരജ് എന്നിവരും ഉണ്ടായിരുന്നു.