കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്​​ പേർ മരിച്ചു.

അഹ്​മദാബാദ്​: ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്​​ പേർമരിച്ചു. രാജ്​കോട്ട്​ ശിവാനന്ദ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​​ തീപിടിത്തമുണ്ടായത്​.

കോവിഡ്​ ചികിൽസക്ക്​ മാത്രമായുള്ള ആശുപത്രിയാണ്​ ശിവാനന്ദ്​. 11 പേരാണ്​ ഐ.സി.യുവിൽ ചികിൽസയിലുണ്ടായിരുന്നത്​.

തീപിടിത്തത്തിൻെറ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരിടത്തേക്ക്​ മാറ്റി. തീപിടിത്തത്തിൽ മുഖ്യമന്ത്രി വിജയ്​ രൂപാണി അന്വേഷണത്തിന്​ ഉത്തരവിട്ടു.