മുള്ളൻപന്നിയെ പിടികൂടി

തിരൂർ: മൂച്ചിക്കലിലെ കെട്ടിടത്തിലെ പിറകുവശത്ത ബാത്റൂമിൽ ആണ് മുള്ളൻപന്നിയെ കണ്ടത്. നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂരിലെ മൃഗസ്നേഹികളായ ജീലൽ ആബുലൻസ് ഡ്രൈവർ, ബേബി തൃക്കണ്ടിയൂർ, സെമി എന്ന ഷെമീർ അനൂപ് തൃക്കണ്ടിയൂർ ഇവർ സ്ഥലത്തെത്തുകയും അതി സാഹസികമായി മുള്ളൻ പന്നിയെ പിടികൂടുകയും ചെയ്തു. ജീവിയെ വനം വകുപ്പിന് കൈമാറും.