പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം – പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന പെന്‍ഷനേഴ്‌സ് സംഘ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി ദേവദാസന്‍ അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി എന്‍ സതീശ്, എന്‍ ജി ഒ സംഘ് ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പന്നൂര്‍, എന്‍ ടി യു ജില്ലാ പ്രസിഡന്റ് ഹരീഷ് മാസ്റ്റര്‍ സംസാരിച്ചു. ഡോ. സി വി സത്യനാഥന്‍ സ്വാഗതവും പുരുഷോത്തമന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

ഭാരവാഹികളായി വി ദേവദാസന്‍ – പ്രസിഡന്റ്, പ്രൊഫ. പി. രാമന്‍ – സെക്രട്ടറി, സി സുരേന്ദ്രന്‍ മാസ്റ്റര്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞടുത്തു.