ആണവ ശാസ്ത്രജ്ഞനെ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി.

ടെഹ്റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ അജ്ഞാതരായ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവന്‍ മുഹ്സിന്‍ ഫഖ്രിസാദയെ ആണ് അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ആക്രമണത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്റെ കിഴക്കന്‍ മേഖലയായ അബ്സാര്‍ഡ് നഗരത്തിന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇറാനിലെ ഏറ്റവും ഉന്നതനായ ആണവ ശാസ്ത്രജ്ഞന്‍.

 

 

മുഹ്സിന്‍ ഫഖ്രിസാദയുടെ സുരക്ഷാ അംഗങ്ങളും അക്രമികളുമായി ഏറ്റുമുട്ടലുണ്ടായി. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഫഖ്രിസാദ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മുഹ്സിന്‍ ഫഖ്രിസാദയാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് മുന്‍പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.