കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക്‌ പ്രവേശിക്കുന്നതിനു മന്ത്രി സഭാ യോഗം അനുമതി നൽകി .

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക്‌ ഡിസംബർ 7 മുതൽ രാജ്യത്തേക്ക്‌ നേരിട്ട്‌ പ്രവേശിക്കുന്നതിനു മന്ത്രി സഭാ യോഗം അനുമതി നൽകി .

തിരിച്ചെത്തുന്നവർക്ക് ടിക്കറ്റ്‌ നിരക്ക്‌ കൂടാതെ നിശ്ചിത കാലാവധി ക്വാറന്റൈൻ കഴിയുന്നത്‌ വരെ 270 ദിനാർ നിരക്കിൽ ഇതിനായി രാജ്യത്ത്‌ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി.ഗാർഹിക തൊഴിലാളികളെ തിരികെ എത്തിക്കാൻ ആഗ്രഹിക്കുന്ന സ്പോൺസർമ്മാർ ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഓൺലൈൻ ഫ്ലേറ്റ്‌ ഫോമിൽ തൊഴിലാളിയുടെ പേരു റെജിസ്റ്റർ ചെയ്യേണ്ടതാണു. മറ്റുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച്‌ വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണു സൂചന