ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുയ്ക്കാന്‍ മുസ്ലിം ലീഗ് തെലങ്കാന ഘടകം തീരുമാനിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കുഞ്ഞാലിക്കുട്ടി.

ഡിസംബര്‍ 1നാണ് ഹൈദരാബാദ് തിരഞ്ഞെടുപ്പ്. നാലിന് വോട്ടെണ്ണല്‍ നടക്കും.

മലപ്പുറം: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അസസുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുയ്ക്കാന്‍ മുസ് ലിം ലീഗ് തെലങ്കാന ഘടകം തീരുമാനിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി. നിലവില്‍ യുപിഎയുടെ ഭാഗമായ സംഘടനകള്‍ക്കുമാത്രമേ പിന്തുണ നല്‍കേണ്ടതുളളൂവെന്നാണ് തീരുമാനം. ഉവൈസിയുടെ എഐഎംഐഎം, യുപിഎ ഘടകകക്ഷിയല്ലാത്തതിനാല്‍ പിന്തുണയ്‌ക്കേണ്ടെന്നാണ് എന്നത്തേയും തീരുമാനം. ഇപ്പോഴും തീരുമാനത്തില്‍ മാറ്റമില്ല. ബിജെപിയുടെ കടന്നുവരവിന് സഹായകരമായ രീതിയിലാണ് ഉവൈസി പ്രവര്‍ത്തിക്കുന്നതെന്നാണ് ലീഗ് കരുതുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെലങ്കാന മുസ് ലിം ലീഗ്, ഉവൈസിയുടെ എഐഎംഐഎമ്മിനെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഡിസംബര്‍ 1നാണ് ഹൈദരാബാദ് തിരഞ്ഞെടുപ്പ്. നാലിന് വോട്ടെണ്ണല്‍ നടക്കും.