വളാഞ്ചേരി വട്ടപ്പാറയിൽ വാഹന അപകടം

ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക് വീഴാതെ തങ്ങി നിൽക്കുകയായിരുന്നു.ഇന്ന് പുലർച്ചെ 6 മണിയോടെയാണ് ലോറി മറിഞ്ഞത്. ലോറിയിൽ 4 പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതുവഴി ഗതാഗതം തടസ്സമില്ലാതെ പോകുന്നുണ്ട്.