കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി

 

മലപ്പുറം :കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡെല്‍ഹിയില്‍വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവരുന്ന മഹാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ അധ്യാപക സര്‍വീസ് സംഘടന സമരസമിതി യുടെ നേത്യത്വത്തില്‍ സമരൈക്യം എന്ന പേരില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളന സദസ്സുകളുടെ ഭാഗമായി ഐക്യദാര്‍ഢ്യ സമ്മേളനസദസ്സ് മലപ്പുറത്ത് കളക്ട്രേറ്റിന് മുന്‍പില്‍ നടന്നു. കേന്ദ്ര ഗവണ്‍മെന്റ് പുതുതായി കൊണ്ടുവന്ന കര്‍ഷക നയത്തിലെ മൂന്ന് ബില്ലുകളും കര്‍ഷക വിരുദ്ധവും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും സദസ്സ് വിലയിരുത്തി. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അധ്യാപകരും ജീവനക്കാരും തൊഴിലാളികളും ഒരുമിച്ച് കൈ കോര്‍ക്കണമെന്ന് ഐക്യദാര്‍ഢ്യ സമ്മേളനം ഉല്‍ഘാടനം ചെയ്ത് കൊണ്ട് മലപ്പുറം സമരസമിതി കണ്‍വീനര്‍ എച്ച് വിന്‍സെന്റ് പറഞ്ഞു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി.പി.എം. ആശിഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് . ബാബു,, കെ.ജി.ഒ.എഫ്.ജില്ലാ പ്രസിഡന്റ് ഡോ. ജെംഷീദ്, പി.ഷാനവാസ്, ശിവാനന്ദന്‍.കെ എന്നിവര്‍ സംസാരിച്ചു.