വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ധാരണയില്ല; ഉമ്മൻ ചാണ്ടി

കെഎസ്എഫ്ഇ നല്ലൊരു സ്ഥാപനമാണ്. ഇപ്പോഴത്തെ അന്വേഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നാലേ ബാക്കി കാര്യങ്ങൾ പറയാനാകൂ.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ധാരണയില്ല. യുഡിഎഫ് മികച്ച വിജയം നേടുമെന്നും പൂർണ ഐക്യത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പറഞ്ഞു.

 

 

 

 

യുഡിഎഫ് മുന്നണിക്ക് പുറത്ത് ആരുമായി ധാരണയില്ല. വെൽഫെയർ ബന്ധം ആരോപിക്കുന്നവർക്കാണ് അവരുമായി യഥാർഥ ബന്ധം. കഴിഞ്ഞതവണ പരസ്യമായി വെൽഫെയർ പാർട്ടിയെ കൂട്ടുപിടിച്ചവരാണ് ഇത്തവണ യുഡിഎഫിനെ കുറ്റം പറയുന്നത്. വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ യുഡിഎഫ് സ്വതന്ത്രരാണ് എന്നു പറയുന്നുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

കെഎസ്എഫ്ഇ നല്ലൊരു സ്ഥാപനമാണ്. ഇപ്പോഴത്തെ അന്വേഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നാലേ ബാക്കി കാര്യങ്ങൾ പറയാനാകൂ. ഇന്നത്തെ നിലയിൽ ക്ഷേമ പെൻഷൻ കൊടുത്തു തുടങ്ങിയത് യുഡിഎഫ് സർക്കാരാണ്. ഗെയിൽ പദ്ധതിയുടെ 80 ശതമാനം പൂർത്തിയാക്കിയത് അന്നത്തെ യുഡിഎഫാണ്. ഇടതുപക്ഷം ചിലയിടത്ത് ഗെയിലിനെതിരെ സമരം നടത്തിയവരാണ്. ഇടതുമുന്നണിയുടെ പല പ്രഖ്യാപനങ്ങളും യഥാർഥ്യബോധമില്ലാതെയാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി