കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം

പട്ടർനടക്കാവ് :- കാർഷിക ബില്ലിനെതിരെ ശബ്ദമുയർത്തി,
അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എസ്എഫ് പുത്തനത്താണി ഡിവിഷൻ ‘ജയ് കിസാൻ ‘ – പ്രതിഷേധ റാലി സംഘടിപ്പിച്ചു .

കോവിഡ് – പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കൂത്തുകല്ല് മുതൽ പട്ടർനടക്കാവ് വരെ നടന്ന റാലിയിൽ ഡിവിഷൻ, സെക്ടർ നേതാക്കൾ അണിനിരന്നു.
ഡിവിഷൻ പ്രസിഡണ്ട് ജഅഫർ ശാമിൽ ഇർഫാനി യുടെ അധ്യക്ഷതയിൽ അഡ്വ: അബ്ദുൽ മജീദ് പുത്തനത്താണി വിഷയാവതരണം നടത്തി. ഡിവിഷൻ സെക്രട്ടറി സിഫാറത്ത്.കെ സ്വാഗതവും ഷൗക്കത്തലി സഖാഫി നന്ദിയും പറഞ്ഞു.