പോളിങ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബ്ലോക്ക് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര് ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല് ബാലറ്റിനുള്ള അപേക്ഷ തങ്ങള് താമസിക്കുന്ന വാര്ഡ് ഉള്പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വരണാധികാരികള്ക്ക് സമര്പ്പിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര് (ജനറല്) അറിയിച്ചു.
ബ്ലോക്ക് വരണാധികാരിമാരുടെ വിവരങ്ങള്
നിലമ്പൂര് -നിലമ്പൂര് ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് (നോര്ത്ത്)
കൊണ്ടോട്ടി-മലപ്പുറം എക്സി. എഞ്ചീനിയര്, പൊതുമരാമത്ത് കെട്ടിട വിഭാഗം
വണ്ടൂര്-നിലമ്പൂര് ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് (സൗത്ത്)
കാളികാവ്- മലപ്പുറം എക്സി. എഞ്ചീനിയര്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം
അരീക്കോട്- പ്രൊജക്ട് ഡയറക്ടര്, ദാരിദ്രലഘൂകരണ വിഭാഗം
മലപ്പുറം-ജില്ലാ ലേബര് ഓഫീസര്
പെരിന്തല്മണ്ണ- സഹകരണ ജോയിന്റ് രജിസ്ട്രാര് (ജനറല്)
മങ്കട – ഡെപ്യൂട്ടി കലക്ടര് (റവന്യൂ റിക്കവറി)
കുറ്റിപ്പുറം-ജില്ലാ സപ്ലൈ ഓഫീസര്
താനൂര്– എക്സി. എഞ്ചീനിയര്, മൈനര് ഇറിഗേഷന് ഡിവിഷന്
വേങ്ങര- അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്
തിരൂരങ്ങാടി -ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്
തിരൂര്– ഡെപ്യൂട്ടി ഡയറക്ടര്, ഇക്കണോമിക്സ് &സ്റ്റാറ്റിസ്റ്റിക്സ്
പൊന്നാനി-ജില്ലാ കയര് പ്രൊജക്ട് ഓഫീസര്
പെരുമ്പടപ്പ്- പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്