Fincat

വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

ജിദ്ദ: ജിദ്ദയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരു കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്. മൂത്ത കുട്ടിയാണ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടത്. മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുമ്പോള്‍ ജിദ്ദക്കും മദീനക്കും ഇടയില്‍ അംന എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്.

താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. സൗദിയില്‍ ഫാമിലി വിസയിലായിരുന്നു കുടുംബം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.

1 st paragraph