16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

മലപ്പുറം:16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരായ പ്രതിക്ക് ജാമ്യംനിഷേധിച്ച് മഞ്ചേരി പോക്സോ കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന മലപ്പുറം പൊന്മള കൊളക്കാടൻ താമരശ്ശേരി വീട്ടിലെ ഷമീം (26) ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ കോടതി ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.

ആറു മാസം മുമ്പായിരുന്നു  കേസിനാസ്പദമായ സംഭവം, ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ പറഞ്ഞ്പ്രലോഭിപ്പിച്ച് ബൈക്കിൽ  കൊണ്ടുപോയി മലപ്പുറത്ത് കോട്ടേഴ്സിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി, പെൺകുട്ടി സെപ്റ്റംബർ 22ന് ഇന്ന് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു, പ്രതി മലപ്പുറം പാലക്കാട് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിൽപോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മലപ്പുറം ടൗണിൽ വച്ച് ഒക്ടോബർ ഒന്നിന് പ്രതിയെ അറസ്റ്റ് ചെയ്തുകോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പെരിന്തൽമണ്ണ സിഐ സി കെ നാസർ എസ് െഎ സി കെ നൗഷാദ് എസ് സുകുമാരൻ ഷാജിമോൻ സീനിയർ സിപിഒ ഫൈസൽ സി പി ഒ മാരായ കബീർ ഷജീർ വിനീത് മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.