ഇത്തിരിനേരം ഒത്തിരികാര്യം- ശ്രദ്ധേയമായി “മീറ്റ് വിത്ത് മഹ്മൂദ്”

മൈലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 22 ൽ യു. ഡി. എഫ് സ്ഥാനാർഥി മഹ്‌ മൂദ് കോതേങ്ങൽ വാർഡിലെ ജനങ്ങളുമായി നടന്ന “മീറ്റ് വിത്ത് മഹ്മൂദ്” ശ്രദ്ദേയമായി. വാർഡിലെ വോട്ടർമാർ അവരുടെ വികസനപരമായ സംശയങ്ങൾ ദുരീകരിച്ചു കൊണ്ട് ഓരോ ചോദ്യങ്ങൾക്കും മഹമൂദ് കൃത്യമായ മറുപടികൾ നൽകി.

മുസ്തഫ ചെറുതൊടി അധ്യക്ഷത വഹിച്ച ചടങ്ങ് അബ്ബാസ് കൊന്നോല ഉദ്ഘാടനം ചെയ്തു. അൻവർ അയമോൻ, യൂസുഫ് കൊന്നോല, പിലാക്കൽ കുഞ്ഞാലി തുടങ്ങിയവർ ആശംസകൾ നേർന്നു. ഹാരിസ് ഹുദവി സ്വാഗതവും ബഷീർ പൊറ്റമ്മൽ നന്ദിയും പറഞ്ഞു