കര്‍ഷക ഐക്യ ദീപമാല സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്

തിരൂര്‍ :” പൊരുതും കര്‍ഷക ജനതക്കൊപ്പം ഇന്ത്യന്‍ യുവത്വം ” ക്യാമ്പയിന്റെ ഭാഗമായി എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ഐക്യ ദീപമാല തെളിയിച്ചു.പോലീസ് ലൈന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പൊറ്റത്തപ്പടിയില്‍ സമാപിച്ചു.മണ്ഡലം സെക്രട്ടറി രതീഷ് കാടായില്‍ ഉദ്ഘാടനം ചെയ്തു.

അയൂബ് വേളക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.റിയാസ് പുഴക്കല്‍,ജംഷാദ് വേളക്കാടന്‍,ബാബു,മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു .