മൂന്നു മലയാളികൾ മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മൂന്നു മലയാളികൾ മരണമടഞ്ഞു.ഒരാൾ കോവിഡ്‌ ബാധയെ തുടർന്നും രണ്ട്‌ പേർ ഹൃദയാഘാതവും മൂലവുമാണു മരണമടഞ്ഞത്‌.

 

കോട്ടയം വെള്ളൂർ സ്വദേശി സുകുമാരൻ നായർ ( 59) ആണു കോവിഡ്‌ ബാധയെ തുടർന്ന് ചികിൽസയിലായിരിക്കെ മരണമടഞ്ഞത്‌. അൽ ഫവാസ്‌ കമ്പനിയിലെ ഇലക്ട്രീഷ്യൻ ആയിരുന്നു ഇദ്ദേഹം. ഭാര്യ ഷൈലജ.മക്കൾ : സുമിത, സുസ്മിത.മൃതദേഹം കോവിഡ്‌ പ്രോടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു. ഐ.പി.സി, പെന്തകോസ്റ്റൽ ചർച് ഓഫ്‌ കുവൈത്ത്‌ സീനിയർ സാഭാംഗം ബ്രദർ പി.സി.ചാക്കോ (66) അൽ റാസി ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞു. ഇവിടെ ചികിത്സയിൽ ആയിരിക്കവെ ഹൃദയാഘാതം മൂലമാണു ഇന്ന് മരണം സംഭവിച്ചത്‌. ഭാര്യ സാലി ചാക്കോ.മക്കൾ: ഫ്രീഡ, ഫെബി. ഇദ്ദേഹത്തിന്റെ മൃതദേഹം കുവൈത്തിൽ തന്നെ സംസ്കരിക്കും. ആലപ്പുഴ മാവേലിക്കര ഈഴക്കടവ്‌ പുതിയോട്ടുവീട്ടിൽ സണ്ണി കുരുവിള ( 49) യാണു ഇന്ന് മരണമടഞ്ഞ മറ്റൊരു മലയാളി. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ മറിയമ്മയും മകൻ ആബിയേലും കുവൈത്തിലും രണ്ട്‌ പെണ്മക്കൾ നാട്ടിലുമാണു. മൃതദേഹം കുവൈത്തിൽ സംസ്കരിച്ചു.