ബി.ജെ.പി. പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി.

ലഖ്നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ ബി.ജെ.പി. പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി.ജെ.പി. പ്രവർത്തകനായ ദിലീപ് ഗിരിയെ(42)യാണ് ബൈക്കിലെത്തിയ മൂന്നംഗം സംഘം വ്യാപാരസ്ഥാപനത്തിന് പുറത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.

മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.