അടുത്തമാസം സ്കൂള്‍ തുറക്കും: വാര്‍ഷിക പരീക്ഷ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡാനന്തരം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. കോവിഡാനന്തര അക്കാദമിക വര്‍ഷത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനായി ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർക്കുന്ന ഉന്നതതല യോഗം വിളിച്ചുചേര്‍ക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുക്കും.

പൊതുപരീക്ഷകള്‍ നടത്തേണ്ടുന്ന ക്ലാസുകളായ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി ആദ്യവാരം തന്നെ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും സൂചനയുണ്ട്. പൊതു പരീക്ഷയ്ക്ക് തയ്യാറാവേണ്ടതുള്ളതിനാലാണ് ഇത്.

ഒമ്പത്, പതിനൊന്ന് തുടങ്ങിയ ക്ലാസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കും.