തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത് 8387 സ്ഥാനാര്‍ത്ഥികള്‍.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത് 8387 സ്ഥാനാര്‍ത്ഥികള്‍. 63 സ്ത്രീകളും 82 പുരുഷന്മാരുമായി 145 പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. 839 പേരാണ് വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി മത്സരിക്കുന്നത്. ഇതില്‍ 384 പേര്‍ സ്ത്രീകളും 455 പേര്‍ പുരുഷന്മാരുമാണ്. 94 ഗ്രാമപഞ്ചായത്തുകളിലേക്കായി 3033 സ്ത്രീകളും 2846 പുരുഷന്മാരുമായി 5879 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലയിലെ 12 മുന്‍സിപ്പാലിറ്റികളിലേക്കായി 1524 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 708 സ്ത്രീകളും 816 പുരുഷന്‍മാരുമാണ്.

മുനിസിപ്പാലിറ്റികളില്‍ ആകെ 516 പോളിങ് സ്‌റ്റേഷനുകളും ഗ്രാമപഞ്ചായത്തുകളില്‍ 3459 പോളിങ് സ്‌റ്റേഷനുകളും ഉള്‍പ്പെടെ 3975 പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 100 എണ്ണം പശ്‌നബാധിത ബൂത്തുകളാണ്. 56 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങും 44 സ്‌റ്റേഷനുകളില്‍ വിഡിയോ കവറേജും ഏര്‍പ്പെടുത്തും.